Friday, June 25, 2010

ചൂട്ടയും രണ്ടു തിരിയുള്ള ബെളക്കും


ഇത് പഴയ കാലത്തെ ഒരു നാദാപുരം...

എണ്പതുകളുടെ ആദ്യം...


ചൂട്ടകള്‍ വെളിച്ചം പകര്‍ന്ന മോന്തികളുടെ കാലം...
ഇപ്പൊ അമീന്‍ കൂള്‍ എന്നാ പീടിക നിന്നിരുന്ന സ്ഥലം അന്നൊരു ചൂട്ട പീടികയായിരുന്നു,,, എട്ടണക്ക്‌ ഒരു ചൂട്ട... ചൂട്ട കെട്ടില്‍ മൂപ്പന്മാരുണ്ടായിരുന്ന കാലം..വയല്‍ വരമ്പിലൂടെ ചൂട്ടകളുടെ മാര്‍ച്ച്‌ പാസ്റ്റ് നടന്നിരുന്ന കാലം... ടോര്‍ച്ച് ഒരു അത്രുപ്പം ആയിരുന്നത്രെ അന്ന്.. പത്തില്‍ ഏഴു പേര്‍ക്കും ചൂട്ട..ഒന്നോ രണ്ടോ ടോര്‍ച്ചും... ടോര്‍ച്ചിന്റെ ഗ്രേഡിംഗ് ബാറ്റെരിയുടെ എണ്ണം നോക്കി...


ബാറ്റെരിയുടെ അന്നത്തെ പേര് തിരി!!
അപ്പൊ രണ്ടു തിരിയുള്ള ബെളക്കുള്ള ചിലരുണ്ടായിരുന്നു... വന്‍ മൂപ്പന്മാരുടെ അടുത്തു മൂന്നു തിരിയുള്ള ബെളക്കും...

അങ്ങനെ ഒരു ദുബൈക്കാരന്‍ കഴുത്ത് ഒടിയുന്ന ഇലക്ട്രിക്‌ ടോര്‍ച്ച് കൊണ്ട് വന്നു... പുതിയ അത്രുപ്പം.... എലലാരുംഅത് വാങ്ങി കഴുത്തു ഓടിച്ചു നോക്കി അതിശയം പറഞ്ഞു...

അന്നാവണം ചൂട്ടയുടെ ശനി ദശ തുടങ്ങിയത്...

ഇപ്പോഴത്തെ നാദാപുരത്ത്കാര്‍ക്ക് അങ്ങനെയൊരു കാലം വിഭാവനം ചെയ്യാന്‍ പറ്റുമോ ആവോ...


അങ്ങനെ ഒരു കിസ്സ...

1 comment: