
ഫോട്ടോ: മനോരമ..
നാദാപുരത്തും പരിസരങ്ങളിലും ബന്ബിച്ച്ച മയ...
കേരളത്തില്‍ എല്ലട്തുമുണ്ട് ...
ഞാന്‍ നോക്കുംമോ നെറ്റില്‍ കയേനെ ബെള്ള പൊക്കത്തിന്റെ അത്രിപ്പം!!!
ബസ്സ് മുങ്ങിയതും... ബായ കൊണ്ടു തോണി ഇണ്ടാക്കി പോന്നതും...അങ്ങനെ കൊറേ പോട്ടങ്ങള്‍...
നല്ലത് തന്നെ... നാട്ടിലെ പോക്കങ്ങളെ കുറിച്ചു പ്രവാസികല്‍ക്കൊക്കെ ഒരു വിവരം കിട്ടണ്ടേ?
ഒരു ചെറിയ തമിഷം... എങ്ങനെയാണിങ്ങനെ ബെള്ളം കാരിയത്... ?
പണ്ടു എന്റെ പൊരെന്റെ മുമ്പില്‍ കുറെ ബയിലുകളുന്ടെനും.. ഞാളൊക്കെ ആട്ന്നു കളിക്കലും ഉണ്ട്...
പിന്നെ പിന്നെ സ്ഥലം ബിക്കലും മാങ്ങലും ആള്‍ക്കാര്‍ക്കൊരു ഹരമായി...
അങ്ങനെ ഉള്ള ബയിലുകളൊക്കെ കുനിയായി...
പണ്ടും മയ ബെയ്യലുണ്ടല്ലോ... പക്കെ അന്നെല്ലം ബെള്ളം ഓരോ ബയിലിലും കീഞ്ഞു കാരി...ബെല്ലാണ്ട് പൊന്താണ്ട് തോട്ടിലെത്തിപ്പോവും...
ഇന്നോ..
ഉള്ള ബയിലെല്ലാം കുനിയായി...
ബരുന്ന ബെള്ളം ലെവെലാക്കി ബിടാന്‍ കുണ്ടില്ല... അപ്പൊം ബെള്ളം മോളിലൂടെ അങ്ങ് ഒയ്കും... അങ്ങനെ ഞമ്മളെ പുരയും... ഇപ്പറഞ്ഞ കുനിയും... കൊറേ ബണ്ടീം... എല്ലാം മുങ്ങും...
ഞമ്മക്കോ?
ഇതല്ലാം ഒരതിശയം...
ഫോണിന്റെ കേമറയില്‍ ഒപ്പി മടങ്ങി ഗള്‍ഫില്‍ പോവുമ്പോ ആട ഉള്ള എല്ലാര്ക്കും കാണിച്ചു കൊടുത്ത്.. അതിന്റെ അത്രിപ്പവും പറഞ്ഞങ്ങനെ..... ഇനിക്ക് കാണുവാനുള്ള ഭാഗ്യം ഇല്ലാണ്ടായിപ്പോയി എന്നും പറഞ്ഞു മൂപ്പിച്ഛങ്ങനെ...... കൊഷു തന്നെ......
ബിറ്റതല്ല... ഈ സ്ഥലം ബിറ്റ് കളിച്ചു കിട്ടിയ പൈശനെക്കൊണ്ട് മാങ്ങിയ കാമെറ കൊണ്ടെന്നെ നാശത്തിന്റെയും ഫോട്ടോ എടുത്തിന്ട്ടുണ്ട് ചില മഹാന്മാര്‍... ഒന്നുമറിയാതെ.. അല്ലെങ്കില്‍ അറിഞ്ഞത് നടിക്കാതെ...
ഭാരതം ഭാരതം ഭയങ്കരം ...കേരളം കേരളം കേരളം അയിലും മൂക്കും....
പുത്തന്‍ പീടികയിലെ മമ്മുക്ക പറഞ്ഞ പോലെ... അങ്ങനെ ഒരു കിസ്സ...
കൂട്ടി എഴുത്ത് : മുങ്ങി പോയ കാറിന്റെം അടിച്ചു പോയ എ സിയുടെയും കൂടെ...... മുങ്ങിപ്പോയ ജീവിതങ്ങളെയും....
അടിച്ചു പോയ വീടുകളെയും കുറിച്ചോര്‍ക്കുക നാം... എപ്പോഴും മുങ്ങാമെന്നും....
സലാം....
appu
ReplyDeletei think u should instal a dictionary to help us valluvanaattukaar to understand ur naadaapuram baasha!