
A Speacial Note: the malayalam unicode font works best with firefox 3.5. to download it click here
disclaimer: this histroy is based on references from older generations, and more or less deals exclusively with muslims of nadapuram. this doesnt mean that the history or contributions of any other community is neglected or negated. its just that i didn have enough resources to work on.
നാദാപുരത്ത്കാര്‍ക്ക് ചരിത്രം ഓര്‍ത്തുവെക്കുന്ന പതിവില്ല. നമ്മുടെ നാട് ഇന്നില്‍ ജീവിക്കുന്നു.. ഇന്നില്‍ തന്നെ മരിക്കുന്നു.. ഇന്നലെയോ നാളെയോ നമ്മളെ ബാധിക്കുന്നില്ല. നമ്മുടെ ഇന്നലെകളെ കുറിച്ച് നടത്തിയ ചെറിയ ചില തപ്പിയെടുക്കലുകള്‍ ഇവിടെ വിതറുന്നു...!
നാദാപുരം എന്ന പേരിന്റെ ഉത്ഭവം..
നാദന്മാര്‍ എന്നറിയപ്പെട്ടിരുന്ന ഒരു ഗോത്രം ജീവിച്ചിരുന്ന നാടാണു നാദാപുരം. ഈ പറയപ്പെട്ട നാദന്മാര്‍ വടക്കു നിന്നു വന്നു കൂടിയവരായിരുന്നത്ത്രെ. ഇപ്പോഴത്തെ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തീര പ്രദേശങ്ങളില്‍ നിന്നാണിവര്‍ കേരളത്തിലേക്ക് കുടിയേറിയത്. കച്ചവടമായിരുന്നു പ്രധാന തൊഴില്‍. പുരം എന്ന വാക്കിനു സംസ്കൃതത്തില്‍ പട്ടണം എന്നാണു അര്ത്ഥം.
നാദാപുരത്തിന്റെ ചുറ്റുപാടില്‍ വേറൊരു പുരമുള്ളത് ചേരാപുരം ആണു. 15 കിലോമീറ്ററോളം ദൂരമുള്ള ചേരപുരവുമായാണ് നാദാപുരത്തുകാര്‍ക്ക് മറ്റു പ്രദേശങ്ങളെക്കാള്‍ കുടുംബ ബന്ധങ്ങള്‍ എന്നത് ശ്രദ്ധേയമാണ്..
ഈ രണ്ടു പുരങ്ങളും തമ്മില്‍ വളരെ പണ്ടു മുതലേ മംഗലം കയിക്കലും കെട്ടലും വഴിയുള്ള ബന്ധം നിലനിന്നിരുന്നു. ഇപ്പഴും നിലവിലുണ്ട് താനും. ഈ എഴുതുന്നവനും അങ്ങനെയുള്ള ഒരു ബന്ധത്തിന്റെ കണ്ണിയാണ്.
ഇതു സൂചിപ്പിക്കുന്നത്, ചെരപുരത്തും നാദാപുരത്തും കുടിയേറിയവര്‍ ഒരേ സ്ഥലത്ത് നിന്നായിരിക്കണം എന്നാണു.
ചേരപുരത്തുകാര്‍ കൃഷിയിലും നാദാപുരത്തുകാര്‍ കച്ചവടത്തിലും മുന്നേറി.
ഗള്‍ഫിലേക്കുള്ള ഒഴുക്ക് തുടങ്ങിയപ്പോള്‍ അങ്ങനെ ഞമ്മളെ നാട്ടുകാര്‍ കച്ചവടത്തില്‍ മികച്ചു നിന്നു... ചെരാപുരത്തുകാര്‍ക്ക് ഗള്‍ഫിന്റെ ഗുട്ടന്‍സ് പിടികിട്ടാത്തത് കൊണ്ടവര്‍ കൃഷി തുടര്‍ന്നു... ഈ രണ്ടു നാടുകളും ഇപ്പൊ ഒന്നു കറങ്ങി വന്നാല്‍ അതിന്റെ ഒരു ഐഡിയ കിട്ടും,...!!
പിന്നീട് അറബികളുടെ വരവോടു കൂടി, കച്ചവടക്കാരായിരുന്ന നാദന്മാര്‍ ഇസ്ലാമിലേക്ക് കൂട്ടത്തോടെ വന്നു. അങ്ങനെ നാദാപുരം ഒരു മുസ്ലിം ഭൂരിപക്ഷ നാടായി മാറി.....അവരുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്ന ചേരാപുരം കാരും ഇസ്ലാമിലേക്ക് വന്നു എന്ന് വേണം അനുമാനിക്കാന്‍.
നാദാപുരം പള്ളി


ഫോട്ടോ: അഫ്‌സല്‍ , സ്കെച്ച് : സുധീര്‍
രശസ്തമായ നാദാപുരം പള്ളിയെ കുറിച്ചു പല മിത്തുകളും നില നില്കുന്നുണ്ട് . അതില്‍ പ്രധാനം പള്ളി പണ്ടൊരു അമ്പലമായിരുന്നെന്നും ടിപ്പു സുല്‍ത്താന്‍ പിടിച്ച്ചടക്കിയതാനെന്നുമുള്ള ഒരു വാദമാണ്. ഈ വാദത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണമായി കാനിക്കപ്പെടുന്നത് പള്ളിയുടെ രൂപഘടനയ്ക്ക് അമ്പലങ്ങളുമായുള്ള സാദ്രിശ്യമാണ്.
ഇതിന്റെ കാരണം ആ സമയത്ത് ആരാധനാലയം എന്ന്നു പറയുമ്പോള്‍ ഏതൊരു ആശാരിക്കും മനസ്സിലുള്ള ചിത്രം ഒരു അമ്പലത്തിന്റെതാണ് എന്നതാണ്. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ കൊണ്ടു പൊറുതിമുട്ടുന്ന നാദാപുരത്തെ പള്ളിയുണ്ടാക്കാന്‍ കുറെ ഹിന്ദു ആശാരിമാരുടെ വിയര്‍പ്പും ഒഴുകിയിട്ടുണ്ട് എന്ന വസ്തുത ആ കാലത്ത് നില നിന്നിരുന്ന മത സൌഹാര്‍ദം വിളിച്ചറിയിക്കുന്നു.. യാഖുബ് മുസ്ല്യാര്‍ ആണു പള്ളിയുടെ നിര്‍മാണ ചുമതല ഏറ്റത് . 20 വര്ഷം കൊണ്ടാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത് എന്ന് പറയപ്പെടുന്നു. നാദാപുരം പള്ളി ഇപ്പഴും ഒരു ആര്‍ക്കിറെക്ച്ചെരല്‍ മാസ്റ്റര്‍ പീസായി തല ഉയര്‍ത്തി നില്ക്കുന്നു..
പിന്നെ നാദാപുരം പള്ളിയിലെ ചന്ദന കുടത്തിനു എന്ന പാട്ടു കവിയുടെ ഭാവന മാത്രമാണ്..
ചന്ദനക്കുടം എന്നാല്‍ ഉറൂസ് ഒക്കെ പോലുള്ള പരിപാടിയാണ്. നാദാപുരം പള്ളിയില്‍ അങ്ങനെ ഒരു പരിപാടി നടന്നതായി ചരിത്രം ഇല്ല.... എന്തായാലും ആ പാട്ടു പള്ളിയുടെ പ്രസിദ്ധിയെ ഒരു പാടു ദൂരങ്ങളില്‍ എത്തിച്ചു. നാദാപുരം എന്ന് കേട്ടാല്‍ ആള്‍ക്കാര്‍ രണ്ടു കാര്യമാണ് ചോദിക്കുക സാധാരണ.. ഒന്നുകില്‍ 'ആ വെട്ടും കുത്തും ഒക്കെ നടക്കുന്ന സ്ഥലമല്ലേ എന്ന്... ചിലര്‍ ഒരു പ്രസിദ്ധമായ പള്ളിയുള്ള നാടല്ലെ എന്നും....
അങ്ങനെ ഒരു കിസ്സ...
സലാം